വിമലടീച്ചറുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പിന്റെ കഥ-മഞ്ഞ്@40.
മനസില്‍ ഒരു വിങ്ങലോടെ മാത്രം വായിച്ചുപൂര്‍ത്തിയാക്കിയ ഒരു നോവലാണ് എം.ടിയുടെ മഞ്ഞ്.
മഞ്ഞ് സിനിമയാകുന്നു എന്ന വാര്‍ത്തയും എം.ടി തന്നെ അത് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയും ഏറെ സന്തോഷിപ്പിച്ചിരുന്നു.
ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യര്‍ത്ഥതകളും തണുത്തുറഞ്ഞ മനസുകളുടെയും കഥയാണ് മഞ്ഞ്.
എങ്ങും പോകാനില്ലാത്ത വിമലടീച്ചറും ഒരിക്കലും വരാനിടയില്ലാത്ത അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവുമാണ് പ്രധാന കഥാപാത്രങ്ങള്‍.
ഉത്തരാഖണ്ഡിലെ നൈനിറ്റാളിലായിരുന്നു ചിത്രീകരണം.
സ്ത്രീ കേന്ദ്രകഥാപാത്രമാവുന്ന എംടിയുടെ ഒരേയൊരു നോവലാണ് മഞ്ഞ്.
1964 -ലായിരുന്നു പ്രസിദ്ധീകരണം. വള്ളുവനാടന്‍ ഭാഷയോ നായര്‍ തറവാടോ പശ്ചാത്തലമായി വരാത്ത എംടിയുടെ നോവല്‍.
ഹിന്ദി എഴുത്തുകാരന്‍ നിര്‍മ്മല്‍ വര്‍മ്മയുടെ ഒരു ഹിന്ദി നോവല്‍ എംടിയെ സ്വാധീനിച്ചുവെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു.
എംടിയും വര്‍മ്മയും സാഹിത്യമോഷണം നിഷേധിച്ചു.
1983 ഡിസംബര്‍ 9-ന് റിലീസ് ചെയ്ത മഞ്ഞ് പ്രദര്‍ശനത്തിനെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാവുന്നു.
പ്രശസ്തനായ ജനറല്‍ പിക്ചേഴ്സ് രവിയാണ് നിര്‍മ്മാണം. ഗാനങ്ങള്‍ എല്ലാം ഹിന്ദിയില്‍.
വരികള്‍ ഗുല്‍സാര്‍. സംഗീതം എം.ബി.ശ്രീനിവാസന്‍.
സംഗീത നായ്ക്ക്, ശങ്കരപിള്ള, ശങ്കര്‍ മോഹന്‍, കല്‍പ്പന എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ഗാനങ്ങള്‍-
1-അപൂനി-ഭൂപീന്ദര്‍സിംഗ്
2-ഹരിയരെ-ഭൂപീന്ദര്‍സംഗ്.
3-ഓ ബാഗീരേ-ഭൂപീന്ദര്‍സിംഗ്.
4-രസിയമന്‍-ഭൂപീന്ദര്‍സിംഗ്.
5-രാസിയാ-ഭൂപീന്ദര്‍ സിംഗ്.
6-സജുലി ഡോലിയോം-ഭൂപീന്ദര്‍സിംഗ്.
7-വദസി യദി-ഉഷാ രവി.