മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍
മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു.
സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു.
ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, വിനോദ്കുമാര്‍, വി വി. പ്രശാന്ത്‌നായനാര്‍, കെ.വി.രാമചന്ദ്രന്‍, പി എസ്. സൂരജ്, ബെന്നിജോണ്‍, സുജിത് നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. കെ.എം.കുഞ്ഞപ്പന്‍ സ്വാഗതവും, പി.വി.അജയന്‍ നന്ദിയും പറഞ്ഞു.
മാതമംഗലം ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി എം.വി.ബാബുവും സെക്രട്ടറിയായി പി.വി.അജയന്‍ ട്രഷററായി പി.വി.സുനില്‍ കുമാര്‍ എന്നിവരും ചുമതലയേറ്റു.
