എസ്.ആര്‍ തുറക്കും–എ.ജെ–അടഞ്ഞുകിടക്കും–ഉടമ വിദേശത്തേക്ക് പോയി-
മാതമംഗലം: എസ്.ആര്‍ അസോസിയേറ്റ്‌സ് നാളെ തുറക്കുമ്പോള്‍ എ.ജെ.സെക്യൂടെക് അടഞ്ഞുതന്നെ കിടക്കും, കാരണം ഉടമസ്ഥന്‍ ജീവനില്‍ കൊതി ഉള്ളതിനാല്‍ വിദേശത്തേക്ക് കടന്നിരിക്കയാണ്.
യൂത്ത്‌ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാട്ടിനാണ് ഈ ദുര്‍വിധി.
ഫെബ്രുവരി 3 ന് സി.ഐ.ടി.യു വിലക്കേര്‍പ്പെടുത്തിയ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്നും സാധനം വാങ്ങിയതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന അഫ്‌സലിന് പിന്നീട് സഹോദരിയെ
കോളേജിലേക്ക് കൊണ്ടുവിടാന്‍ പോകുന്നവഴിയിലും അക്രമികളില്‍ നിന്ന് മര്‍ദ്ദനമേറ്റു. സഹോദരിയേയും ഇവര്‍ വെറുതെവിട്ടില്ല.
അഫ്‌സലിനെയും സഹോദരിയേയും അക്രമിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിട്ടയക്കുകയായിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് എട്ട് ലക്ഷത്തോളം രൂപ മുതല്‍മുടക്കി അഫ്‌സല്‍ മാതമംഗലത്ത് ഐ.ടി സ്ഥാപനം ആരംഭിച്ചത്.
ഭീഷണികാരണം ഷോപ്പ് അടച്ചതോടെ മറ്റ് വഴിയില്ലാത്തതിനാല്‍ കെ.എം.സി.സി.പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വിദേശത്തേക്ക് പോകേണ്ടിവന്നത്.
ജീവന് ഒരു ഉറപ്പുമില്ലാതെ ഭയന്ന് ജീവിക്കാന്‍ കഴിയാത്തിനാലാണ് വിദേശത്തേക്ക് പോയതെന്ന് അഫ്‌സല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
എസ്.ആര്‍.അസോസിയേറ്റ്‌സിലെ പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ അഫ്‌സലിന്റെ സ്ഥാപനവും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമാണ്.