എം.ഡി.എം.എക്കാരായ കോഴിക്കോട്, കോട്ടയം സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റിലായി.
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
ഇന്നലെ വൈകുന്നേരം 3:50 ന് ഇരിട്ടി പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി എ.സാബിത്(32), കോട്ടയം വാഴൂര്‍ സ്വദേശി ജിഷ്ണുരാജ്(25) എന്നിവരെയാണ് 46 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി എം.ഡി.എം.എ വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.
ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളത്. ഇവര്‍ സഞ്ചടിച്ച KL 57 W 9621 നമ്പര്‍ കാറും പോലീസ് പിടിച്ചെടുത്തു.
ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശന പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയിലാണ് പ്രതികള്‍ വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്.
നര്‍കോട്ടിക് സെല്‍ DYSP എ.പ്രേജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലയില്‍ കര്‍ശന പരിശോധനയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്നിരുന്നത്.
ഇരിട്ടി ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ്, എസ്.ഐ യു.സനീഷ് എന്നിവരും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ക്രമ സമാധാന ഡ്യൂട്ടിയ്ക്കിടയിലും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
56 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടുകയും വനിത അടക്കം ആറോളം പേരെ അറസ്റ്റ് ചെയ്യുവാനും സാധിച്ചു.