കൂവേരിയില്‍ നിന്ന് അമ്മയേയും രണ്ട് മക്കളേയും കാണാതായി, അനൂപിനോടൊപ്പം പോയതായി സംശയം.

തളിപ്പറമ്പ്: ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാണാതായതായി പരാതി.

കൂവേരി കടവിലെ കുപ്പത്തി വീട്ടില്‍ കെ.ദിയ (36), മക്കളായ ആദികൃഷ്ണ (12), ശ്രീബാല (6) എന്നിവരെയാണ് 27 ന് വൈകുന്നേരം 4.50 ന് കൂവേരിക്കടവിലെ വീട്ടില്‍ നിന്ന് കാണാതായത്.

അനൂപ് തിരുങ്കുളം എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി ഭര്‍ത്താവ് കൂവേരിക്കടവിലെ എം.ബൈജു തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.