ഇറച്ചിക്കടയുടെ മറവില്‍ എം.ഡി.എം.എ വില്‍പ്പന- കടയുടമ ഷഫീഖ് അറസ്റ്റില്‍
തളിപ്പറമ്പ്: ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ ഉടമ എക്‌സൈസ് പിടിയിലായി.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ്
കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് സ്റ്റാള്‍ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖിനെ പിടികൂടിയത്.
ഇയാള്‍ തളിപ്പറമ്പ് ഭാഗത്ത് മയക്കു മരുന്ന് വില്‍ക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്‌സൈസ് പറഞ്ഞു.
ഇയാള്‍ ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഷഫീഖിന് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടം സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിനേഷ്, കെ.മുഹമ്മദ് ഹാരിസ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.രമ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.