M D M A & കഞ്ചാവ്-കുപ്പക്കാരന്‍ അറസ്റ്റില്‍-

 

തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും സഹിതം ഒരാള്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ഇന്നലെ നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കാക്കത്തോട്

ബസ് സ്റ്റാന്റിന് സമീപം വെച്ച് 100 മില്ലിഗ്രാം എംഡി.എം.യും 8 ഗ്രാം കഞ്ചാവ് എന്നിവും സഹിതം കുപ്പത്തെ കൊമ്മച്ചി മുത്താറി വീട്ടില്‍ കെ.എം.അനസ്(29)നെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ സഞ്ചരിച്ച കെ.എല്‍- 59 എക്‌സ് 1690 ബ.എം.ഡബ്‌ള്യൂ ബൈക്കും കസ്റ്റഡിയിലെടുത്തു. 

പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, പി.പി.റെനില്‍ കൃഷ്ണന്‍എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.