രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി.

വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി   മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്.

കൂടെ പഠിക്കുന്ന ചെറുകുന്ന് പുന്നച്ചേരിയിലെ സന്ദീപിന്റെ കൂടെ പോയതായാണ് പരാതിയില്‍ പറയുന്നത്. പഴയങ്ങാടി പോലീസ് കേസെടുത്തു.