ഭാര്യയെ മിക്‌സി എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.
മയ്യില്‍: മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചു,
ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.
നണിയൂര്‍ നമ്പ്രത്തെ കൊവ്വല്‍ പുതിയപുരയില്‍ വീട്ടില്‍ കെ.പി.മുനീറിന്റെ പേരിലാണ് ഭാര്യ സി.പി.റഫ്‌സീനയുടെ (38)പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തത്.
27 ന് പുലര്‍ച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം.
മുനീര്‍ മദ്യപിക്കുന്നതിന് ഉമ്മയോട് പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കേണ്ടെന്ന് പറഞ്ഞ റഫ്‌സീനയുടെ നേര്‍ക്ക് ഭര്‍ത്താവായ പ്രതി മിക്‌സിയെടുത്ത് എറിയുകയായിരുന്നു.
