പരിയാരം സഹകരണ കാന്റീനില്‍ എം.വി.ആര്‍.അനുസ്മരണം-പി.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി-

പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്പിയുമായ എം.വി.ആറിന്റെ 7-ാം ചരമവാര്‍ഷികദിനാചരണം നടന്നു.

മെഡിക്കല്‍ കോളേജ് സഹകരണ കാന്റീന്‍ കേരള ഫുഡ് ഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ രാവിലെ 8.30ന് പുഷ്പാര്‍ച്ചന നടന്നു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.

രതീഷ് കാവുമ്പായി, ജോസ്, സി.പി.താര, മഞ്ജുള, ടി.ജി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.