മയക്കുമരുന്ന് നിയമം ഭേദഗതി ചെയ്ത് പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം-ജോയി കൊന്നക്കല്‍
തളിപ്പറമ്പ്: സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് യുവജനങ്ങളെ ലക്ഷ്യംമിടുന്ന മയക്കുമരുന്ന് മാഫിയ സംഘം കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ഇന്നുള്ള നിയമം കൊണ്ട്
സാധ്യമല്ലാത്തത്തിനാലാണ് മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സംഭവം വിരളമായി പോകുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍.
നിയമത്തിന്റെ പഴുതുകളിലൂടെ കേസിലെ പ്രതികള്‍ രക്ഷപ്പെടുന്നു.പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ പുതിയ നിയമ
നിര്‍മാണം ആവശ്യമാണെന്നും അതിന് അടിയന്തരമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വ്യാപകമായി ഡിസംബര്‍ 16,17 തീയതികളില്‍ നടത്തുന്ന മയക്കുമരുന്നിനെതിരെയുള്ള മോചനജ്വാലയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പില്‍ ടൗണില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു കൊന്നക്കല്‍.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
എം.കെ.മാത്യു മൂന്നുപീടിക ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സി.ജെ. ജോണ്‍, തോമസ് ചൂരനോലി, രാജു ചെരിയന്‍കാല, അമല്‍ ജോയി കൊന്നക്കല്‍, ജോണ്‍ മുണ്ടുപാലം, പൗലോസ് പറയിടം എന്നിവര്‍ പ്രസംഗിച്ചു.