ചാലിലച്ചന്‍ മലബാറിന്റെ കര്‍മ്മയോഗി-അനുസ്മരണക്കുറിപ്പ്-

 

ഡി.പി.ജോസ്(മുന്‍ റസിഡന്റ് മാനേജര്‍, ദീപിക).

          പ്രിയപ്പെട്ട ചാലില്‍ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കര്‍മ്മപഥങ്ങളില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടതിലധികം ചെയ്തുതീര്‍ത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കര്‍മ്മയോഗി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

സംഭവബഹുലമായ അച്ഛന്റെ ജീവിതകഥ സിനിമ കഥകളെ വെല്ലുന്നതാണ്.

ജനനം മുതല്‍ ജീവിതത്തിന്റെ അവസാന കാലഘട്ടം വരെ അച്ഛന്‍ നേരിട്ട പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, സാഹസികമായ യാത്രകള്‍ എല്ലാം ആരെയും അമ്പരപ്പിക്കുന്നതാണ്.

മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ മലബാറിലേക്കുള്ള യാത്രയില്‍ ആരംഭിച്ച പ്രതിസന്ധികള്‍ അവസാനം വരെ തുടര്‍ന്നു.

മനസ്സില്‍ കനല്‍ എരിയുമ്പോഴും, പ്രതിസന്ധികളുടെ നടുവില്‍ മനസ്സും ശരീരവും തളര്‍ന്നു നില്‍ക്കുമ്പോഴും മനോഹരമായ ചിരിക്കാന്‍ ചാലില്‍ അച്ഛന് മാത്രമേ കഴിയൂ.

അച്ഛന്റെ കഠിനമായ വേദനകളും കഷ്ടപ്പാടുകളുംആരോടും പങ്കുവെച്ചില്ല.അതെല്ലാം ഉള്ളിലൊതുക്കി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുമ്പോഴും ചിരിക്കാന്‍ മാത്രമേ കഴിയൂ.

താന്‍ ഏറ്റെടുത്ത ഓരോ കാര്യങ്ങളിലും കഠിനമായി അധ്വാനിക്കുമ്പോഴും കഠിനമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും എതിര്‍ക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും യാതൊരു വെറുപ്പുമില്ലാതെ സ്‌നേഹത്തോടെ പെരുമാറാന്‍ ചാലില്‍ അച്ഛന് മാത്രമേ കഴിയൂ.

ഒരു വൈദികന് വഹിക്കാന്‍ കഴിയുന്ന പ്രിയപ്പെട്ട ചാലില്‍ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കര്‍മ്മപഥങ്ങളില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടതിലധികം ചെയ്തുതീര്‍ത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കര്‍മ്മയോഗി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ഒരു വൈദികന് വഹിക്കാന്‍ കഴിയുന്ന എല്ലാ സുപ്രധാനമായ ചുമതലകളിലും അച്ഛന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് കോര്‍പ്പറേറ്റ് മാനേജര്‍, എന്‍ജിനീ എന്‍ജിനീയറിങ് കോളേജിന്റെ സ്ഥാപക ചെയര്‍മാന്‍, ദീപികയുടെ സിഎംഡി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അച്ഛന്‍ നിയമിച്ച ജീവനക്കാരുടെ എണ്ണം വളരെ വലുതാണ്.

എന്നാല്‍ ആരോടും ഒരു രൂപ പോലും വാങ്ങാതെയാണ് നിയമനം എന്നത് നമ്മളെ അത്ഭുതപ്പെടുത്തും.

അച്ഛന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പുസ്തകം തയ്യാറാക്കുന്നതിന് വേണ്ടി അച്ഛനുമായി ദീര്‍ഘമായി സംസാരിക്കുന്നതുവരെ അച്ഛന്റെ കയ്യില്‍ ഒരുപാട് പണം നിക്ഷേപം ഉണ്ടാകുമെന്ന് ഞാന്‍ പോലും കരുതി.

എന്നാല്‍ കാര്യമായ നിക്ഷേപം ഒന്നുമില്ലാതെ വെറും കയ്യോടെയാണ് ഈ മഹദ് വ്യക്തി ജീവിതത്തോട് വിട പറഞ്ഞത് എന്ന് ഓര്‍ക്കുമ്പോള്‍ നമുക്ക് വീണ്ടും ആശ്ചര്യം ഉണ്ടാകും.

അദ്ദേഹത്തിന് പൂര്‍ത്തിയാകാന്‍ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ. അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.

എപ്പോഴും 100% പെര്‍ഫെക്ഷന്‍ ഇഷ്ടപ്പെട്ടിരുന്ന ചാലിച്ചന് പുസ്തകം പലതവണ തിരുത്തി കാണിക്കേണ്ടി വന്നു. ‘മലബാറിന്റെ കര്‍മ്മയോഗി എന്ന പുസ്തകം എല്ലാം തിരുത്തി പ്രസിദ്ധീകരിക്കാനുള്ള അവസാന തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍.

മാര്‍ച്ച് 19-ന് യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള എല്ലാകാര്യങ്ങളും പൂര്‍ത്തിയായിരുന്നു.

കണ്ണൂര്‍ പ്രിന്റേഴ്‌സ് ക്ലസ്റ്ററില്‍ പുസ്തകത്തിന്റെ പ്രിന്റിംഗ് ഏറ്റവും നന്നായി ചെയ്യുന്നതിന് ഏല്‍പ്പിച്ചിരുന്നു
മാര്‍ പാംപ്ലാനി പിതാവിന്റെ ആമുഖം ഇന്ന് ലഭിക്കുമായിരുന്നു.

ഇതിന്റെ എല്ലാം പണം മുടക്കുന്നത്
ചാലിലച്ചന്റെ സഹോദരന്‍ പയസ് ആയിരുന്നു.

ഈ പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ദിവസവും ഗള്‍ഫില്‍ നിന്നും പയസ് വിളിച്ചു സംസാരിച്ചിരുന്നു.

എല്ലാം പൂര്‍ത്തിയായി എന്ന മറുപടിയും ഞാന്‍ കൊടുത്തു. എന്തായാലും ഈ ദുഃഖം ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

അച്ഛന്റെ സംഭവബഹുലമായ ജീവിതം വരും തലമുറകള്‍ക്കും കൂടി മാതൃകയാക്കേണ്ട രീതിയില്‍ ഈ പുസ്തകംപ്രസിദ്ധീകരിക്കും. ഈ കര്‍മ്മയോഗിയുടെ ജീവിതം എല്ലാവരും പഠിക്കേണ്ട ഒരു പാഠപുസ്തകമാണ്.