മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാത്‌സ് ലാബ് സമര്‍പ്പണം നാളെ(ആഗസ്ത്-2)

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്ഥാപിച്ച എ.പ്രഭാകരന്‍ മാസ്റ്റര്‍ സ്മാരക മാത്‌സ് ലാബ് സമര്‍പ്പണം നാളെ (ആഗസ്ത്-2) രാവിലെ 11.30 ന് നടക്കും.

ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി ) ടി.മധുസൂതനന്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.പി.പ്രഭാകരന്‍ നായര്‍ മുഖ്യാതിഥിയാവും.

അണിമ പ്രഭാകരന്‍ ലാബ് സമര്‍പ്പണം നിര്‍വ്വഹിക്കും.

പ്രിന്‍സിപ്പാള്‍ എ.ദേവിക, മെഡ്മിസ്ട്രസ് വി.രസിത, പിടി.എ പ്രസിഡന്റ് ടി.വി.വിനോദ് എന്നിവര്‍ പ്രസംഗിക്കും.

സ്‌ക്കൂള്‍ മാനേജര്‍ അഡ്വ.എം.വിനോദ് രാഘവന്‍ സ്വാഗതവും സ്റ്റാഫ് സെക്ട്രടെറി പി.കെ.രത്‌നാകരന്‍ നന്ദിയും പറയും.