പയ്യന്നൂര്‍ സ്വദേശിയുടെ 97 ലക്ഷം പോയി-ഓണ്‍ലൈന്‍ ഷെയര്‍തട്ടിപ്പ്

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വലയില്‍ വീണ പയ്യന്നൂര്‍ സ്വദേശിക്ക് 97 ലക്ഷം രൂപ നഷ്ടപ്പെട്ടു.

പയ്യന്നൂര്‍ അമ്പലം റോഡ് പ്രണാമത്തിലെ വി.വി.ഗണേശനാണ്(62) ഇത് സംബന്ധിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഗോള്‍സ് മാന്‍ സാക്‌സ് അസി.മാനേജ്‌മെന്റ്(ജി.എസ്.എ.എം) എന്ന സ്ഥാപനം വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടാണ് ജൂലായ്-3 മുതല്‍ 23 വരെ

ഗണേശന്റെ ഫെഡറല്‍ബാങ്കിന്റെയും യൂക്കോബാങ്കിന്റെയും അക്കൗണ്ടുകള്‍ വഴി ജി.എസ്.എ.എം ന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളായി 97,40,000 രൂപ ഓണ്‍ലൈന്‍ വഴി നിക്ഷേപമായി സ്വീകരിച്ചത്.

എന്നാല്‍ നിക്ഷേപിച്ച പണമോ ലാഭമോ തിരികെ നല്‍കിയില്ലെന്നാണ് പരാതി.