രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്.

പയ്യന്നൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യന്നൂരില്‍ വീണ്ടും കേസ്.

തെക്കെ തൃക്കരിപ്പൂര്‍ മാടക്കലിലെ മാടക്കല്‍ വീട്ടില്‍ ടി.പി.മുഹമ്മദ് നബീലിന്റെ പരാതിയിലാണ് കേസ്.

സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവരുള്‍പ്പെടെ മൂന്ന്‌പേര്‍ക്കെതിരെയാണ് കേസ്.

റോയല്‍ ട്രാവന്‍കൂര്‍ നിധി എന്ന സ്ഥാപനത്തിന്റെ ചിട്ടിയില്‍ ചേര്‍ന്നാല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് ചിട്ടികള്‍ വഴി ഏപ്രില്‍ 2 മുതല്‍ 26 വരെയായി 2,85,000 രൂപ

നിക്ഷേപമായി സ്വീകരിച്ച് 50,000 രൂപ മാത്രം തിരിച്ചു നല്‍കിയെന്നും ബാക്കി 2,35,000 രൂപയും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.