ആദിവാസികളുടെ ക്ഷേമത്തിനായി മൂത്തേടത്ത് എന്‍.എസ്.എസ് ആക്രി ചലഞ്ച് സംഘടിപ്പിച്ചു-
തളിപ്പറമ്പ്: ജില്ലയിലെ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനായി മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആക്രി ചാലഞ്ച് സംഘടിപ്പിച്ചു.
വളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിക്കുകയും അവ സ്‌കൂളിലെത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് വളണ്ടിയര്‍മാര്‍ സമാഹരിച്ച ആക്രി സാധനങ്ങള്‍ പ്രിന്‍സിപ്പാള്‍ പി.ഗീതയില്‍ നിന്നും എന്‍ എസ് എസ് ജില്ല നേതൃത്വത്തിനു വേണ്ടി പി.എ.സി. അംഗം ഹരിദാസന്‍ നടുവിലത്ത് ഏറ്റുവാങ്ങി.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നും ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും വളണ്ടിയര്‍മാരെ ബോധ്യപ്പെടുത്താനാണ് ഈ ക്യാമ്പയിന്‍ എന്നും നമുക്ക് ചുറ്റും വലിച്ചെറിയുന്നതും
പുനരുപയോഗിക്കാനാവുന്നതുമായ ആക്രി സാധനങ്ങള്‍ എല്ലാ യൂണിറ്റുകളും സമാഹരിക്കുമെന്നും അതിലൂടെ ലഭിക്കുന്ന പണം ജില്ലയില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഉപയോഗിക്കുമെന്നും
എന്‍.എസ്.എസ് പി.എ സി മെമ്പര്‍ ഹരിദാസന്‍ നടുവിലത്ത് പറഞ്ഞു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍ വളണ്ടിയര്‍മാരായ പി.വി.അമല്‍രാജ്, സാഗര സജീവ്, ജെ.കെ.ഗോപിക, വിഷ്ണു, അഭയ്, രമിത്ത്, അഭിജിത്ത്, അനുഗ്രഹ് അനില്‍കുമാര്‍, അക്ഷയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.