വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രം–കോടിയേറ്റ മഹോല്‍സവം ഡിസംബര്‍ 17 മുതല്‍ 22 വരെ-
പരിയാരം: വിളയാങ്കോട് ശ്രീ സദാശിവപുരം ശിവക്ഷേത്രത്തിലെ കൊടിയേറ്റ മഹോല്‍സവം ഡിസംബര്‍ 17 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടക്കും.
17 ന് ദീപാരകാധനക്ക് ശേഷം കോടിയേറ്റം.
ഡിസംബര്‍ 18, 19, 20 തീയതികളില്‍ നവകം, ശീവേലി, മറ്റ് ക്ഷേത്രചടങ്ങുകള്‍,
21 ന് ശ്രീഭൂതബലി, 22 ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍.
ക്ഷേത്രചടങ്ങുകള്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടക്കുന്നതെന്ന്
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എം.സഹദേവന്‍, സെക്രട്ടറി കെ.വി.പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു.