പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
പെരിങ്ങോം: പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.
ചെറുപുഴ ജാനകി മെമ്മോറിയല്‍ യു.പി.സ്‌കൂള്‍, പാലാവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്.
ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ എ.രാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ജയേഷ് കുമാര്‍, കെ.എം.രാജേഷ്, പി.വി.ഷൈജു, ജോര്‍ജ്ജ് ജോസഫ്, വി.കെ.രാജു സിവില്‍ ഡിഫന്‍സ് അംഗം പ്രശാന്ത് എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
