ധീരതയുടെ പര്യായമായ എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരവ്-

തിരുവനന്തപുരം: ചിറയില്‍ മുങ്ങിത്താഴുന്ന നാല് മനുഷ്യജീവിതങ്ങളെ രക്ഷപ്പെടുത്തിയ  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍  എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരം.

തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍

തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ സി.ഇ.ഒ ആയ എം.പി.അനുവിനെ മന്ത്രി മൊമന്റോ നല്‍കി ആദരിച്ചു. എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍ ഐ.പി.എസ് ചടങ്ങില്‍ പങ്കെടുത്തു.