അയ്യോ കഷ്ടം!!!!!!!!!!ശക്തികേന്ദ്രത്തില്‍ മുസ്ലിംലീഗ് അള്ളാംകുളം ശാഖാകമ്മറ്റി ഓഫീസ് കാടുകയറുന്നു–

 

തളിപ്പറമ്പ്: ഒ.കെ.സാഹിബ് സ്മാരകം കാടുകയറുന്നു, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രത്തില്‍ ഓഫീസ് തിരിഞ്ഞുനോക്കാനാളില്ല.

മലബാറിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒ.കെ.മുഹമ്മദ്കുഞ്ഞി എന്ന ഒ.കെ.സാഹിബ്.

കണ്ണൂര്‍ സിറ്റി സ്വദേശിയായ ഒ.കെ.സാഹിബ് അവസാനകാലം കരിമ്പം പ്രദേശത്താണ് ജീവിച്ചത്.

മുസ്ലിംലീഗ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച ഒ.കെ.സാഹിബിന്റെ സ്മാരകമായി മുസ്ലിംലീഗ് അള്ളാംകുളം ശാഖാ കമ്മറ്റി അള്ളാംകുളം-സയ്യിദ്‌നഗര്‍ റോഡില്‍ നിര്‍മ്മിച്ച ഒ.കെ.സെന്റര്‍ എന്ന സ്മാരകമാണ് കാടുകയറി നശിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞശേഷം ഏതാനും മാസങ്ങള്‍ വായനശാലയും ക്ലബ്ബുമൊക്കെ പ്രവര്‍ത്തിച്ച കെട്ടിടം വര്‍ഷങ്ങളായി ഇപ്പോള്‍ കാടിന് താവളമാകുകയാണ്.

കേരളത്തില്‍ തന്നെ മുസ്ലിംലീഗിന്റെ ശക്തിദുര്‍ഗമായ തളിപ്പറമ്പില്‍, അതും അള്ളാംകുളം മഹമ്മൂദിന്റെ സ്വന്തം തട്ടകത്തില്‍ ഈ ഓഫീസ് ഇങ്ങനെയുള്ള അവസ്ഥയില്‍ കിടക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.