തളിപ്പറമ്പ്: രാഷ്ട്രീയപോരിന് സമാപ്തി കുറിച്ച് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്.
അവസാനത്തെ കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചക്ക് ശേഷം നഗരസഭ ഹാളില്‍ നടന്നു.
കഴിഞ്ഞ മൂന്ന്മാസത്തിലേറെയായി ശബ്ദായമാനമായ അന്തരീക്ഷത്തില്‍ കലുഷിതമായിരുന്ന കൗണ്‍സില്‍ യോഗം ഇന്ന് തികച്ചും സമാധാനപരവും യാത്രയയപ്പിന്റെ നൊമ്പരങ്ങളില്‍ പൊതിഞ്ഞതുമായിരുന്നു.
നിലവിലുള്ള 34 കൗണ്‍സിലര്‍മാരില്‍ പി.സി.നസീര്‍, കെ.നബീസബീവി, എം.പി.സജീറ, കെ.രമേശന്‍, പി.വി.സുരേഷ്, കെ.എം.ലത്തീഫ്, പി.റജില എന്നിവരാണ് വീണ്ടും മല്‍സരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തുതന്ന സഹായങ്ങള്‍ക്ക് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നന്ദിപറഞ്ഞു.
ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിന് മൊമന്റോകളും വിതരണം ചെയ്തു.