തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകം-വിധി തിങ്കളാഴ്ച്ച.
തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനിടെ ഫ്‌ളാറ്റിനകത്തെ മുറിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിന്റെ വിധി തിങ്കളാഴ്ച്ച.
തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രസ്താവിക്കുക.
കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കാരനായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രതോ മണ്ഡല്‍(30)ആണ് കൊല്ലപ്പെട്ടത്.
നിര്‍മ്മാണം നടന്നുവരുന്ന ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടക്കവെയാണ് സുബ്രതോ മണ്ഡലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കൂടെ നിര്‍മ്മാണജോലിക്കാരനായിരുന്ന രത്തന്‍ മണ്ഡല്‍(49)ആണ് കേസിലെ പ്രതി.
ജോലി സംബന്ധമായ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.
2012 ഡിസംമ്പര്‍ 8 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മാണ കരാറുകാരനായ ടി.വി.പ്രഭാരെന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.
നേരത്തെ ചുടലയിലെ കെട്ടിട നിര്‍മാണ സ്ഥലത്ത് വെച്ച് ഇരുവരും വാക്കേറ്റത്തില്‍ എത്തിയിരുന്നുവത്രെ.
പോലീസ് ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസര്‍മാരായ എ.വി.ജോര്‍ജ്, പി. പ്രേമരാജന്‍ എന്നിവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ. ഇ. ജയറാംദാസ് ആണ് ഹാജരാവുന്നത്.