മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു-
തളിപ്പറമ്പ്: മുസ്ലിംയൂത്ത്‌ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു.
യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ ബപ്പു അഷറഫിന്റെ ഭാര്യവീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതസംഘം കത്തിച്ചത്.
കെ.എല്‍ 59 എന്‍ 2477 നമ്പര്‍ ആക്‌സിസ് ബൈക്കാണ് കത്തിച്ചത്.
ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
ഇതിന് സമീപം നിര്‍ത്തിയിട്ട അഷറഫിന്റെ ബന്ധുവിന്റെ കെ.എല്‍ 59 സി 2346 ബൈക്കിന് ഭാഗികമായി തീ പിടിച്ചു.
സംഭവത്തിന് പിന്നില്‍ സമൂഹ
വിരുദ്ധരാണെന്ന് യൂത്ത് ലീഗ് ആലോപിച്ചു.
മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍, പി.മുഹമ്മദ് ഇക്ബാല്‍, യുത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി പി.സി.നസീര്‍ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.
തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തീ പടര്‍ന്നുപിടിച്ച് വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
