എം.വി.സുകുമാരന്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും

തളിപ്പറമ്പ്: ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാല ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി എം.വി.സുകുമാരന്റെ ഒന്നാം ചരമ വാര്‍ഷിക

അനുസ്മരണവും ഫോട്ടോ അനാഛാദനവും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകന്‍ ഷെറി ഗോവിന്ദ്, കലാമേഖലയില്‍ പ്രതിഭ തെളിയിച്ച എം.ഷാജി

എന്നിവര്‍ക്കും എസ്.എസ്.എല്‍.സി,+2 പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുമുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു.

പ്രസിഡന്റ് കെ.യമുനയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.ബിജുമോന്‍, അനാസ് അഹമ്മദ്, പി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ഗോപിനാഥന്‍ സ്വാഗതവും എം.അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.