നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി അകന്ന് അലഞ്ഞുതിരിഞ്ഞു ജീവിക്കുകയായിരുന്നുവത്രേ.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി നടുവിലിലെ വെയിറ്റിങ്ങ് ഷെല്‍ട്ടറില്‍ കഴിഞ്ഞുവരികയായിരുന്നു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.