കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ കിട്ടേണ്ടത് കിട്ടി.—-കളി വേണ്ട പഞ്ചായത്തിനോട്–

നടുവില്‍: കെട്ടിട നികുതി അടക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച കമ്പനിക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ പത്തിമടക്കി.

നടുവില്‍ പഞ്ചായത്ത് 12-ാം വാര്‍ഡായ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി കേന്ദ്രമായ ഇന്‍ഡസ് ടവേഴ്‌സ് എന്ന മൊബൈല്‍ ടവര്‍ കമ്പനിയാണ് പഞ്ചായത്തിലേക്ക് നികുതിയടക്കാതിരുന്നത്.

ഇത് സംബന്ധിച്ച് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് അധികൃതര്‍ കമ്പനി ഓഫീസും അനുബന്ധ കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു.

വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ബേബി ഓടംപള്ളില്‍, സെക്രട്ടറി കെ.ദിനേശന്‍, ഹെഡ്ക്ലര്‍ക്ക് ഇ.എ മാധവന്‍,

ക്ലാര്‍ക്ക് ബിജിത പുല്ലായിക്കൊടി, വിധുന്‍, ബിനില്‍ ടോം എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം നടപടി സ്വീകരിച്ചത്.

ഇതോടെ  ഉറക്കമുണര്‍ന്ന  കമ്പനി അധികൃതര്‍ വൈകുന്നേരം 6.55 ഓടെ ഓണ്‍ലൈനായി 9742 രൂപ പഞ്ചായത്ത് ഫണ്ടിലേക്ക് അടച്ച് പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരി.