ബി.ജെ.പി. വിരുദ്ധ രാഷ്ട്രീട്രീയ കക്ഷികളെ ഒരുമിപ്പിക്കലാണ് ലക്ഷ്യമെന്ന് പി.സി.ചാക്കോ.

തളിപ്പറമ്പ്:ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിച്ച് 2024 ല്‍ രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്‍.സി.പിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ.

എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരജയപ്പെട്ടു എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുര്യോഗം.

ഈ ചുമതല ഏറ്റെടുത്ത് ശരത്പവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ മുഴുവന്‍ അംഗീകരിച്ചതാണ്.

എന്‍.സി.പിയുടെ ദേശീയ കാഴ്ച്ചപാടിനെ പരിപോഷിപ്പിച്ച് 2024 ല്‍ രാജ്യത്ത് പുതിയ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് എന്‍.സി.പി യെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ഇന്‍-ചാര്‍ജ് എ.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം സുരേഷ്ബാബു, സംസ്ഥാന ജന. സെക്രട്ടറി എം.പി മുരളി, സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍, ജില്ലാ പ്രസിഡന്റ് പി.കെ.രവീന്ദ്രന്‍,

ജില്ലാ ജന.സെക്രട്ടറിമാരായ അനില്‍ പുതിയവീട്ടില്‍, വി.സി.വാമനന്‍, പി.ടി.സുരേഷ്ബാബു, പി.കുഞ്ഞികണ്ണന്‍, എന്‍.വൈ.സി സംസ്ഥാന ജന. സെക്രട്ടറി പി.സി.സനൂപ്, ഹെന്‍ട്രി തോമസ്, ടി.ഷാജിഎന്നിവര്‍ സംസാരിച്ചു.