നേതാജിയുടെ നേതാവാകാന്‍ ദീപ രഞ്ജിത്ത്

തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫിന് സുരക്ഷിതമായകോണ്‍ഗ്രസിന്റെ രണ്ടാമത്തെ ഇടമാണ് 20-ാം വാര്‍ഡായ നേതാജി.

ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസിലെ ദീപ രഞ്ജിത്താണ്(44),

എല്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ കെ.സ്വപ്‌നയും(40),

സ്വതന്ത്രയായി സി.വി.അനിതയും(54) ജനവിധി തേടുന്നു.

2015-20 കാലത്ത് നേതാജി വാര്‍ഡില്‍ നിന്നും കൗണ്‍സിലറായ ദീപ രഞ്ജിത്തിന് ഇവിടെ കാര്യമായ എതിരാളികളൊന്നുമില്ലെന്ന് തന്നെ പറയാം.

2020-25 കാലത്ത് കൗണ്‍സിലറായിരുന്ന സി.പി.മനോജിന്റെ പ്രവര്‍ത്തന മികവ് ദീപക്ക് ഗുണം ചെയ്യും.

1079 വോട്ടര്‍മാരാണ് ആകെയുള്ളത്.

ഇതില്‍ സ്ത്രീകള്‍-578, പുരുഷന്‍മാര്‍ 501.

തൃച്ചംബരം യു.പി.സ്‌ക്കൂളിന്റെ പുതിയ യു.പി വിഭാഗം കെട്ടിടമാണ് പോളിംഗ് ബൂത്ത്.