ചരിത്രത്തിലേക്ക് തുറക്കാന്‍ കൊടിലേരിയില്‍ പുതിയ പാലം വരുന്നു–
തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലം ടെണ്ടര്‍ ചെയ്തു.
ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,
പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കള-കാണിച്ചാമല്‍- കൊടിലേരി കാഞ്ഞിരങ്ങാട്
ചെനയന്നൂര്‍-മാവിച്ചേരി-നടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്തത്.
കിഫ്ബിയുടെ നാല് കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് കോടി രൂപ പാലം നിര്‍മ്മാണത്തിനും ഒരു
കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് വകയിരുത്തിയിരിക്കുന്നത്.
36 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും 358 മീറ്റര്‍ അപ്രോച്ച് റോഡ് കൂടി അടങ്ങിയതാണ് പദ്ധതി.
കൊടിലേരി പാലം യാഥാര്‍ഥ്യമാകുന്നതോടെ ആലക്കോട് ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതുതായി ആരംഭിക്കുന്ന ചൊറുക്കള-ബാവുപ്പറമ്പ് മയ്യില്‍-കൊളോളംഎയര്‍പോര്‍ട്ട് ലിങ്ക് റോഡില്‍ എത്തിച്ചേരാന്‍ സാധിക്കും.
ഏപ്രില്‍ 11ന് ടെണ്ടര്‍ ഓപ്പണ്‍ ചെയ്യുമെന്നും ടെണ്ടര്‍ നടപടികളുടെ കൂടെ തന്നെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ കൂടി പൂര്‍ത്തീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്തുകൊണ്ട് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.