കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു.
അഫ്‌റഫ് ഇരിവേരി, പി.സി.സാബു എന്നിവര്‍ സംസാരിച്ചു. ജെസ്റ്റിന്‍ വര്‍ഗ്ഗീസ് സ്വാഗതവും ഒ.സി.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
ജെന്നിഫര്‍ വര്‍ഗീസ്, രാജേഷ് ബാബു, പി.വി.വിനോദ്, കെ.വി.ജിജു, കെ.പി.സി. ഹാരിസ്, എം.അബ്ദുള്‍ നാസര്‍, എം.ഇ.കെ.പ്രിയ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
പന്ത്രണം ശമ്പള പരിഷ്‌കരണം അനുവദിക്കുക, 20% ഇടക്കാലാശ്വാസം അനുവദിക്കുക, സര്‍വ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക, ക്ഷമബത്ത കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പണമായി അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
