മെഡിക്കല്‍ കോളേജ്: എന്‍.ജി.ഒ.എ നേതാക്കള്‍ തിരുവനന്തപുരത്തെത്തി.
പരിയാരം: എന്‍.ജി.ഒ അസോസിയേഷന് നേതാക്കള്‍ തിരുവനന്തപുരത്ത് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതസംഘത്തെ കണ്ട് നിവേദനങ്ങള്‍ നല്കി.
അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഹൈകോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യഭ്യാസവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും ജീവനക്കാരുടെ ആശങ്കകളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നതാണ് അസോസിയേഷന്റെയും ജീവനക്കാരുടേയും പ്രധാന ആവശ്യം.
ജീവനക്കാരുടെ മുന്‍കാല സര്‍വീസ് പരിഗണിക്കുക, ശമ്പളം സംരക്ഷിക്കുക, ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും അനുവദിച്ചു തരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.
കോടതി വിധിയെത്തുടര് മൂന്നാഴ്ച്ചക്കുള്ളില്‍ ജീവനക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നുമാണ് കോടതിയില്‍ നിന്നും നിര്‍ദ്ദേശമുണ്ടായത്.
ഈ പശ്ചാത്തലത്തിലാണ് ടി.വി. ഷാജി, യു.കെ.മനോഹരന്, കെ.വി.ദിലീപ്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുത്തേക്ക് പോയത്.