നോര്‍ത്ത് മലബാര്‍ വോളി ലവേഴ്‌സ്–സംസ്ഥാനതല വോളിബോള്‍ താരങ്ങളുടെയും കോച്ചുകളുടെയും സംഗമം-ലോഗോ പ്രകാശനം ചെയ്തു-

പയ്യന്നൂര്‍: പഴയകാല വോളിബോള്‍ താരങ്ങളുടെയും കോച്ചുകളുടെയും സംസ്ഥാനതലസംഗമം പയ്യന്നൂരില്‍ നടക്കുന്നു.

നോര്‍ത്ത് മലബാര്‍ വോളി ലവേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സ്‌കന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.

കണ്ണൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ദേശീയതാരവുമായ പി.പി.കൃഷ്ണന്‍ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ കോച്ച് കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍ഷണല്‍ താരം സുനില്‍കുമാര്‍, എന്‍.വി.രാമകൃഷ്ണന്‍, എം.കെ.മധു, സി.ഗോപാലന്‍, എം.പി.മനോജ്കുമാര്‍, കെ.പത്മനാഭന്‍, വി.പി.സുമിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.