വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

 

പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം.

മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്.

ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്.

ഇത് പ്രദര്‍ശിപ്പിച്ച് സ്ഥാപിച്ച ബോര്‍ഡാണ് ഇന്നലെ രാവിലെ കീറി നശിപ്പിച്ച നിലയില്‍ കണ്ടത്.

സമൂഹവിരുദ്ധര്‍ ആക്രമം നടത്തിയതെന്നാണ് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.പുരുഷോത്തമന്‍ പറയുന്നതെങ്കിലും ക്ഷേത്രമതില്‍കെട്ടിനകത്തെ ബോര്‍ഡ് നശിപ്പിച്ചത് വഴിപാട് നിരക്കിലെ പ്രതിഷേധം പ്രകടിപ്പിക്കാനാണെന്നാണ് സൂചന.

സംഭവത്തില്‍ ഇതുവരെ പോലീസില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല.

വഴിപാട് വര്‍ദ്ധനവില്‍ ക്ഷേത്രകമ്മറ്റിയിലെ ചിലര്‍തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതായും വിവരമുണ്ട്.