ചത്തനായയെ എടുക്കാന്‍ കിണറ്റിലിറങ്ങി-ജനാര്‍ദ്ദനേട്ടന്‍ കുടുങ്ങി-
പരിയാരം: കിണറ്റില്‍ വീണ് ചത്ത നായയെ പുറത്തെടുക്കാന്‍ കിണറ്റിലേക്കിറങ്ങിയ ഗൃഹനാഥന്‍ അവശനായി കിണറ്റില്‍ കുടുങ്ങി.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. ശ്രീസ്ഥയിലെ എം.എന്‍.പി.വി. ജനാര്‍ദ്ദനനാണ് വീട്ടുകിണറ്റില്‍ കുടുങ്ങിയത്.
നായയെ പുറത്തെക്കെടുത്തുവെങ്കിലും കിണറ്റില്‍ നിന്ന് തിരിച്ചുകയറാനാവാതെ ജനാര്‍ദ്ദനന്‍ അവശനായതോടെ കരയില്‍ നില്‍ക്കുകയായിരുന്ന ഭാര്യ തൊട്ടടുത്ത കടയില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാരെ വിവരമറിയിച്ചു.
അവര്‍ പരിയാരം പോലീസില്‍ അറിയിച്ചത് പ്രകാരം പോലീസും പയ്യന്നൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.സന്തോഷ്‌കുമാറിന്റെയും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ഒ.പി.കേശവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ അഗ്നിശമനസേനയും സ്തലത്തെത്തി.
റിംഗ്‌റോപ്പ് വലയുപയോഗിച്ചാണ് ജനാര്‍ദ്ദനെനെ അഗ്നിശമനസേന കരക്ക് കയറ്റിയത്.