പുതിയ പദ്ധതികളുമായി പരിയാരം പ്രസ്‌ക്ലബ്ബ്—2022 ക്ഷേമവര്‍ഷമെന്ന് ഭാരവാഹികള്‍.
പരിയാരം: മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയില്‍ സംസ്ഥാനത്തിന് മാതൃകയായ പരിയാരം പ്രസ് ക്ലബ്ബ് 2022 ക്ഷേമവര്‍ഷമായി കണ്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.
പൊതുജനസേവന കേന്ദ്രത്തോടൊപ്പം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗവ.ആയുര്‍വേദ കോളേജിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും ആരംഭിക്കുമെന്ന് പ്രസിഡന്റ് ടി.വി.പത്മനാഭനും സെക്രട്ടറി ജയരാജ് മാതമംഗലവും അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പ്രതിമാസ ക്ലാസുകളും ഏര്‍പ്പെടുത്തും.
കോവിഡ് കാലത്ത് ഒരു വര്‍ഷത്തോളം അംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കിയ പ്രസ്‌ക്ലബ്ബ് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ വിവരങ്ങളടങ്ങിയ ഡയരക്ടറിയും പുറത്തിറക്കിയിരുന്നു.
ഡിസംബര്‍ നാലിന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററാണ് ഡയരക്ടറി പ്രകാശനം ചെയ്തത്.
ദേശീയപാതയോരത്ത് പരിയാരം പോലീസ് സ്‌റ്റേഷന് എതിര്‍വശത്തായി താഹിറാ ബില്‍ഡിങ്ങിലാണ് പ്രസ്‌ക്ലബ്ബിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.