പുറക്കുന്നില്‍ ഓണക്കാലത്ത് ചെണ്ടുമല്ലികള്‍ പൂക്കും.

പുറക്കുന്ന്: നവോദയ പുറക്കുന്നിന്റെ നേതൃത്വത്തില്‍ ഓണത്തിന് പൂക്കളം തീര്‍ക്കാനായി ചെണ്ടുമല്ലി തൈകള്‍ നട്ടു.

ക്ലബ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു.

നവോദയയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് തൈകള്‍ നട്ടത്.

നവോദയ വനിതാ വേദി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

നവോദയ സെക്രട്ടറി സജിത്ത് പലങ്ങാട്ട്, വനിതാ വിംഗ് സെക്രട്ടറി ലത. എന്നിവര്‍ നേതൃത്വം നല്‍കി.