ഓണ്‍ലൈന്‍ ലാഭത്തട്ടിപ്പ് കൊഴുക്കുന്നു വയോധികന് 34 ലക്ഷം രൂപ നഷ്ടമായി

പയ്യന്നൂര്‍: ഓണ്‍ലൈന്‍ അമിതലാഭത്തില്‍ കുടുങ്ങിയ വയോധികന് 34 ലക്ഷം രൂപ നഷ്ടപ്പെട്ടു.

കൊക്കാനിശ്ശേരി ദീപം വീട്ടില്‍ കുപ്പാടക്കത്ത് കുഞ്ഞപ്പനാണ്(72)ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്.

അജ്ഞാതന്റെ വാക്കുകള്‍ വിശ്വസിച്ചാണ് ജൂലായ്-7 മുതല്‍ 24 വരെയുള്ള കാലയളവില്‍ എച്ച്.ഡി.എഫ്.സി വി.ഐ.പി ആപ്പ് ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചത്.

ഫോണ്‍ ബാങ്കിംഗ് വഴിയും ഐ.എം.പി.എസ് വഴിയുമായിരുന്നു ഇടപാടുകള്‍.

അജ്ഞാതന്‍ നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് ലോണ്‍ തുകയായി 20 ലക്ഷവും നിക്ഷേപമായി 11.25 ലക്ഷവും ലാഭവിഹിതമായി 2.75.000 രൂപയുമാണ് നിക്ഷേപിച്ചത്.

ആകെ 34 ലക്ഷം രൂപയാണ് കുഞ്ഞപ്പന് നഷ്ടപ്പെട്ടത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.