ഓണ്‍ലൈന്‍ ഷെയര്‍. കോത്തായിമുക്ക് സ്വദേശിയുടെ 19 ലക്ഷം പോയി.

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച കോത്തായിമുക്ക് സ്വദേശിക്ക് 19 ലക്ഷം രൂപ നഷ്ടപ്പെട്ടു.

രണ്ട് പരാതികളിന്‍ 14 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

വെള്ളൂര്‍ കോത്തായി മുക്കിലെ വെളിയത്ത് വീട്ടില്‍ സാജന്‍ വെളിയത്ത് ജയിംസിന്റെ (54) പരാതിയിലാണ് കേസ്.

ആദ്യ പരാതിയില്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ ഷാ എന്റര്‍പ്രൈസസ്, ശ്രീ മഹാദേവ കാറ്റേഴ്‌സ്, വിനായക് ഐ.ടി.സൊലൂഷന്‍സ്, ഓഡുറി സാമഡീന്‍, നിത വര്‍മ്മ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 12, 67,000 രൂപയും

രണ്ടാമത്തെ പരാതിയില്‍ 2024 മെയ് 9 മുതല്‍ ജൂണ്‍ 13 വരെ മഹാദേവ ട്രേഡിംഗ്, റിഷി ട്രേഡേഴ്‌സ്, ജുനൈദ് ഉള്ള, സണ്‍റൈസ് സര്‍വീസസ്, ഓറിയന്റ് ഓവര്‍സീസ്, കൃഷ്ണ ട്രേഡേഴ്‌സ്, അഭിജിത്ത് ഷൂര്‍, രാജീവ് ശര്‍മ്മ, വര്‍ഷ സിംഗ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 6,60,000 രൂപയുമാണ് നിക്ഷേപിച്ചത്.

ലാഭവിഹിതമോ നിക്ഷേപത്തുകയോ നല്‍കാതെ 19, 27,000 രൂപ വഞ്ചന നടത്തിയെന്നാണ് പരാതി.