പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം.
തളിപ്പറമ്പ്: പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം.
നിരവധി ഡോക്ടര്‍മാര്‍ സ്ഥലംമാറി പോകുക കൂടി ചെയ്തതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ ആവതാളത്തിലായി.
ഇവിടെ നിയമിച്ച പുതിയ ഡോക്ടര്‍മാര്‍ എത്തി ചാര്‍ജെടുത്താല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം ഇനി സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.
പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് കൂടുതല്‍ ഡോക്ടര്‍മാര്‍ ഒ.പിയില്‍ ഇല്ലാതിരിക്കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. രോഗികള്‍ ക്യൂനിന്ന് തളരുകയാണ്.
കേരളം ഒന്നാംസ്ഥാനത്തെന്ന് സര്‍ക്കാര്‍ വീമ്പിളക്കിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് തളിപ്പറമ്പിലെ ഈ പ്രധാനപ്പെട്ട ആശുപത്രിയില്‍ രോഗികളെ നോക്കാന്‍ ഒരു ഡോക്ടറെ മാത്രം നിയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.