ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്പെന്‍ഷനില്ല–എന്‍.ജി.ഒ അസോസിയേഷന് പരിയാരത്ത് പ്രതിഷേധ പ്രകടനം നടത്തി-
പരിയാരം: പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന് പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.
കേസില്‍ പ്രതിയായ നേഴ്സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗം പി.സി.സാബു ആവശ്യപ്പെട്ടു.
നേരത്തെ ഒരു സീനിയര്‍ ഡോക്ടര്‍ നേഴ്സിന്റെ കൈയില്‍ അടിച്ചു എന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മുമ്പായി തന്നെ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
ഇവിടെ ഐ.പി.സി. 354-ാം വകുപ് പ്രകാരം കേസെടുത്തിട്ടും സര്‍വീസില്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന് അധ്യക്ഷത വഹിച്ചു. യു.കെ.മനോഹരന്, കെ.വി.ദിലീപ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ കാമ്പസിനകത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് പി.ഐ.ശ്രീധരന്, യു.കെ.മനോഹരന്, കെ.വി.ദിലീപ്കുമാര്, ടി.വി.ഷാജി, ശാലിനി എന്നിവര്‍ നേതൃത്വം നല്കി.
അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എന്‍.ജി.ഒ.അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.