സോപാനം സാംസ്‌ക്കാരികസമിതി പുതിയ കെട്ടിടം വല്‍സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

പടപ്പേങ്ങാട്: സോപനം സാംസ്‌കാരിക സമിതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനവും സാംസ്‌ക്കാരിക സമ്മേളനവും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

അഡ്വ:സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സന്ദീപ് ജി.വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി.

സിനിമാതാരം നന്ദന രാജന്‍ മുഖ്യാതിഥിയായിരുന്നു.

സോപാനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ പി.നസീറ, കെ.വി.ജനാര്‍ദ്ദനന്‍, ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി, കെ.വി.ജനാര്‍ദ്ദനന്‍, സന്ദീപ്, കെ.വി.മുകുന്ദന്‍, എ.വി.ജയറാം എന്നിവര്‍ പ്രസംഗിച്ചു.

സി.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.സി.മനോജ് നന്ദിയും പറഞ്ഞു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് പരിപാടി ആരംഭിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.