കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് -മീഡിയാ അക്കാദമി-പാലായില്‍ ഉദ്ഘാടനം ചെയ്തു.
പാലാ: കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് പാലായില്‍ ഉദ്ഘാടനം ചെയ്തു.
പാലായിലെ ഓണ്‍ലൈന്‍ ;കേബിള്‍ ടി വി മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച മാധ്യമ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം തിരുവോണനാള്‍ പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു.
പാലായില്‍ ഇനി പത്രസമ്മേളനങ്ങള്‍ക്ക് പുതിയ കേന്ദ്രം കൂടിയാണ് മീഡിയാ അക്കാഡമി. മാറുന്ന മാധ്യമ ലോകത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഓണ്‍ലൈന്‍ പത്രങ്ങള്‍ എന്നും;അവരെ മാറ്റി നിര്‍ത്തികൊണ്ടുള്ള പത്രപ്രവര്‍ത്തനം അസാധ്യമാണെന്നും ഷാജു വി തുരുത്തന്‍ അഭിപ്രായപ്പെട്ടു.
നഗരസഭാ അംഗങ്ങളായ ലീനാ സണ്ണി (വൈസ് ചെയര്‍മാന്‍) സാവിയോ കാവുകാട്ട്(വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) ബൈജു കൊല്ലമ്പറമ്പില്‍(വിദ്യാഭ്യാസ കല കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍); മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍, പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി, നഗരസഭാ കൗണ്‍സിലന്മാരായ വി.സി.പ്രിന്‍സ്, ജോസിന്‍ ബിനോ, തോമസ് പീറ്റര്‍, മായ പ്രദീപ്, ലിസിക്കുട്ടി മാത്യു, സി പി ഐ നേതാവ് ബാബു കെ ജോര്‍ജ്,
കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാവുകാട്ട്, കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ജോസുകുട്ടി പൂവേലില്‍(കെ ടി യു സി പ്രസിഡണ്ട് ), ടോമി ഫ്രാന്‍സിസ് പൊരിയത്ത്, വേണു വേങ്ങയ്ക്കല്‍, ഷിബു തെക്കേമറ്റം, ജെയിസണ്‍ മാന്തോട്ടം, നിതിന്‍ സി വടക്കന്‍, ജോയി കളരിയ്ക്കല്‍, തോമസുകുട്ടി വരിയ്ക്കയില്‍, വിനയകുമാര്‍ പാലാ(സിനിമ സംവിധായകന്‍),സന്തോഷ് മാട്ടേല്‍(റോട്ടറി ക്ലബ്ബ്); ആകാശ് മാനുവല്‍ ടോമി തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.
പാലായിലെ പുതിയ പത്രസമ്മേളന കേന്ദ്രമായ മീഡിയാ അക്കാഡമിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ചടങ്ങ് അവസാനിച്ചത്.
പത്രസമ്മേളനങ്ങള്‍ക്ക് :തങ്കച്ചന്‍ പാലാ 8547467996.