ഓണ്‍ലൈന്‍ ഷെയര്‍ തട്ടിപ്പ് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം തട്ടിയെടുത്തു.

പരിയാരം: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്.

ജൂലിയ സ്റ്റെറിന്‍ എന്ന വ്യക്തി ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍.സൈറ്റ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മെയ്-9 മുതല്‍ ജൂണ്‍ 5 വരെയുള്ള ഒരുമാസക്കാലമാണ് രൂപ നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്നാണ് പരാതി.

പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.