പനങ്ങാട്ടൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ സത്യാഗ്രഹം

തളിപ്പറമ്പ്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി ഓഫിസ് അടിച്ചു തകര്‍ത്തതില്‍ കുറ്റിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി ഓഫിസില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു.

മുന്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

എം.വി.രവീന്ദ്രന്‍ പി.സുഖദേവന്‍ മാസ്റ്റര്‍, പയ്യരട്ട നാരായണന്‍, എ.വി പ്രകാശന്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പി.വി.നാരായണന്‍കുട്ടി, വി.വി ഹരിദാസന്‍, ടി.വി.മധുസൂധനന്‍, പി.വി.ധനഞ്ജയന്‍, പി.വി.രേഷ്മ, പി.അമൃതകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.