തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി-കെ.ലക്ഷ്മണന്‍ പ്രസിഡന്റ്–പി.സി.സാബു-വൈസ് പ്രസിഡന്റ്–

തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ സി 1840 ന്റെ 2022-27 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു.

കെ.ലക്ഷ്മണന്‍ (പ്രസിഡന്റ്) പി.സി സാബു (വൈസ്: പ്രസിഡന്റ്), കെ.വി മഹേഷ്, പി.വി വിനോദ്, എം.സനീഷ്, ജസ്റ്റിന്‍ വര്‍ഗ്ഗിസ്, ഇ.വി.സുരേശന്‍, കെ.വി.ടി.മുസ്തഫ, വി.ബി.കുബേരന്‍ നമ്പൂതിരി, ടി.അംബരിഷ് കുഞ്ഞമ്മ തോമസ്, കെ.ഗായത്രി, പ്രിയ ജ്യോതികുമാര്‍( ഭരണസമിതി അംഗങ്ങള്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പ്രിസൈഡിങ്ങ് ഓഫിസര്‍ എ ആന്റ് ഇ ഇന്‍സ്‌പെക്ടര്‍ ടി.വി.കവിത തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടര്‍ന്ന് നടന്ന അനുമോദന യോഗം എം.എന്‍.പുമംഗലം ഉദ്ഘാടനം ചെയ്തു കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു.

സി.വി സോമനാഥന്‍, കുഞ്ഞമ്മ തോമസ്, കെ.പി.സി.ഹാരിസ്, ഇ.വി.സുരേശന്‍, കെ.വി.ടി മുസ്തഫ, മാവില പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു പി.വി വിനോദ് സ്വാഗതവും സെക്രട്ടറി എം.ഗിഷ്മ നന്ദിയും പറഞ്ഞു.