മേനച്ചൂരില്‍ നീന്തല്‍കുളം, കുപ്പംപുഴയുടെ തീരങ്ങളില്‍ ടൂറിസം പദ്ധതികള്‍-പരിയാരവും ടൂറിസം ഭൂപടത്തിലേക്ക്.
പരിയാരം: മേനച്ചൂരില്‍ ഇനി ടൂറിസം വിളയും, ഒരു കോടി രൂപ ചെലവഴിച്ച് പരിയാരം മേനച്ചൂരില്‍ പണിയുന്ന കുളം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലെ ഏറ്റവും വലിയ നീന്തല്‍കുളമായി മാറും.
അതോടൊപ്പം കുപ്പം പുഴയുടെ മനോഹരങ്ങളായ തീരപ്രദേശങ്ങള്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി വികസിപ്പിക്കുന്നതിന് 63 ലക്ഷം രൂപ പരിയാരം പഞ്ചായത്തിന്റെ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തുന്നു.
വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.പി.ബാബുരാജന്‍ അവതരിപ്പിച്ച ബജറ്റില്‍ പഞ്ചായത്തിന്റെ സര്‍വതോന്‍മുഖമായ പുരോഗതിക്ക് ആവശ്യമായ നിരവധി പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കൃഷിക്കും മൃഗസംരക്ഷണം-ക്ഷീരവികസനത്തിനും ആരോഗ്യമേഖലക്കും പശ്ചാത്തല വികസനത്തിനും ഊന്നല്‍നല്‍കിയ ബജറ്റില്‍ കാര്‍ഷികമേഖലക്ക് 1 കോടി 75 ലക്ഷം രൂപയും മൃഗസംരക്ഷണ-ക്ഷീരവികസന മേഖലക്ക് 52 ലക്ഷവും വകയിരുത്തുന്നു.
ആരോഗ്യമേഖലക്ക് 79 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് രണ്ട് കോടി അറുപത്തിയേഴ് ലക്ഷം രൂപയും വകയിരുത്തി.
മാലിന്യ സംസ്‌ക്കരണത്തിന് രണ്ട് കോടി അറുപത്തിനാല് ലക്ഷവും വനിതാ ക്ഷേമം, ഭിന്നശേഷി വിഭാഗം എന്നിവയ്ക്ക് 59,20,000 രൂപയും പുതിയ ഓഫീസ് പണിയാന്‍ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും 2 കോടിയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 4 കോടിയും വകയിരുത്തി.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും നിലവിലുള്ളതിന്റെ പരിപാലനത്തിനും 41 ലക്ഷവും വകയിരുത്തി.
33,44,89882 രൂപ വരവും 33,09,80832 രൂപ ചെലവും കഴിച്ച് 3,50,9050 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു.
R.ഗോപാലന്‍, പി.വി.സജീവന്‍, പി.വി.അബ്ദുള്‍ഷൂക്കൂര്‍, പി.സാജിത ടീച്ചര്‍, ടോണ വിന്‍സെന്റ്, ടി.പി.രജനി, പി.അനിത എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.