പരിയാരം ഫ്രാന്‍സിസ് സേവ്യര്‍ തിരുനാളും സുവര്‍ണജൂബിലി ആഘോഷവും തുടങ്ങി.

പരിയാരം: പരിയാരം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക തിരുനാള്‍ മഹോല്‍സവവും ദൈവാലയ സുവര്‍ണ ജൂബിലി ആഘോഷവും ഇന്നാരംഭിച്ചു; ഡിസംബര്‍ 4 ന് സമാപിക്കും.

വൈകുന്നേരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ലോറന്‍സ് പനക്കല്‍ കൊടിയേറ്റി.

തുടര്‍ന്ന് നടന്ന ദിവ്യബലി, നൊവേന എന്നിവയ്ക്ക് പിലാത്തറ ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് കാര്‍മ്മികത്വം വഹിച്ചു.

ഫാ.ഷിറോണ്‍ ആന്റണി വചനപ്രഘോഷണം നടത്തി.

നാളെ തിരുകര്‍മ്മങ്ങള്‍ക്ക്  രൂപത പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. ഫാ. ഷോബി ജോര്‍ജ് വചനപ്രഘോഷണം നടത്തും.

28 ന് വൈകുന്നേരം കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല, 29 ന് തലശേരി അതിരൂപത ബിഷപ്പ് എമരിരിറ്റ്‌സ് മാര്‍.ജോര്‍ജ് ഞരളക്കാട്ട്, ഡിസംബര്‍ 2 ന് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ 3 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9 ന് ജപമാല, ആഘോഷമായ സമൂഹബലി, നൊവേന എന്നിവ നടക്കും. ഫാ.മാര്‍ട്ടിന്‍ രായപ്പന്‍, ഫാ.നിമേഷ് കാട്ടാശേരി, ഫാ.ജോഭി കാട്ടാശേരി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സ്‌നേഹവിരുന്നും.