കാളസര്‍പ്പറോഡ് വഴി എയര്‍പോര്‍ട്ടിലേക്ക് സ്വാഗതം—തകര്‍ന്നടിഞ്ഞ് ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.
തളിപ്പറമ്പ്: വികസനവഴികളിലെ കാളസര്‍പ്പങ്ങളായി തകര്‍ന്ന റോഡുകള്‍.
ചൊറുക്കളയില്‍ നിന്നും ബാവുപ്പറമ്പ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്ന റോഡാണ് ആളുകള്‍ക്ക് കാല്‍നടയാത്രപോലും ചെയ്യാനാവാതെ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്.
ഇതുവഴി വാഹനമോടിച്ചാല്‍ പിറ്റേന്നുതന്നെ വര്‍ക്ക്‌ഷോപ്പുകളില്‍ കയറ്റേണ്ടനിലയാണ്.
കൊട്ടുംകുരവയുമായി വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഇപ്പം ശരിയാക്കിതരാമെന്ന് പറഞ്ഞിട്ട് ഇതുവഴി പോകുന്ന പ്രദേശവാസികള്‍ ശരിയാകുന്നതല്ലാതെ റോഡ് ശരിയാകുന്ന യാതൊരു ലക്ഷണങ്ങളുമില്ല.
വളരെ സുപ്രധാനമായ ഈ റോഡ് ഇടമലക്കുടിയിലേക്കുള്ള റോഡുപോലെയായി മാറിയതിന്റെ കാരണങ്ങല്‍ അറിയേണ്ടവര്‍ക്ക് അറിയാമെങ്കിലും പരിഹാരമില്ല.