അര ലക്ഷം കവര്‍ന്നു; മത്തായി അറസ്റ്റില്‍.

ഇരിട്ടി: സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

ഇരിട്ടി സ്വദേശി മത്തായിയാണ് അറസ്റ്റിലായത്.

മാടത്തിലെ പ്രവാസി ഷബീറിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്.

ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയില്‍ സൂക്ഷിച്ച് അര ലക്ഷം മോഷ്ടിക്കുകയായിരുന്നു.

കടയിലെ ജീവനക്കാരന്‍ കീഴ്പ്പള്ളി കോയ്യോട് സ്വദേശി ഹാരിസിന്റെ പരാതിയില്‍ കേസെടുത്ത ഇരിട്ടി പോലീസ് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.