പാട്ടൊഴുകിയ വഴിയിലൂടെ-ചെയ്തത് ഒറ്റ സിനിമ മാത്രം, പാട്ടുകളാവട്ടെ കാലാതീതവും.

മലയാള സിനിമയില്‍ ഒരു സിനിമക്ക് മാത്രം സംഗീതം നല്‍കി, പാട്ടുകള്‍ സൂപ്പര്‍ഹിറ്റുകളായി മാറിയിട്ടും പിന്നീട് സംഗീതസംവിധാനം നിര്‍വ്വഹിക്കാത്ത ചില പ്രഗല്‍ഭരെക്കുറിച്ചാണ് പാട്ടൊഴുകിയ വഴിയില്‍ ആദ്യമായി പറയുന്നത്.

നൗഷാദ്

1988 ഡിസംബര്‍-25 ന് റിലീസ് ചെയ്ത ധ്വനി എന്ന സിനിമയാണ് നൗഷാദ് സംഗീതം നല്‍കിയ ഏക മലയാള സിനിമ. യൂസഫലി കേച്ചെരിയുടെ വരികള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്. പ്രേംനസീറിന്റെ അവസാനത്തെ സിനിമയാണ് ധ്വനി. പി.ആര്‍.നാഥന്റെ നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. മാക് പ്രൊഡക്ഷന്‍സിന് വേണ്ടി എം.അലി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് എ.ടി.അബു.

ഗാനങ്ങള്‍-
1-ആണ്‍കുയിലേ-യേശുദാസ്.
2-അനുരാഗലോലഗാത്രി-യേശുദാസ്, പി.സുശീല.
3-ജാനകീജാനേ-യേശുദാസ്.
4-ജാനകീജാനേ-പി.സുശീല.
5-മാനസനിളയില്‍-യേശുദാസ്.
6-ഒരുരാഗമാലകോര്‍ത്തു-യേശുദാസ്.
7-രതിസുഖസാരമായി-യേശുദാസ്.

ഉത്തംസിംങ്ങ്.

ഹരിഹരന്‍ കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമ പ്രേംപൂജാരി-1999 സപ്തംബര്‍-2 നാണ് റിലീസ്‌ചെയ്തത്. ഹിന്ദിയിലെ പ്രശസ്ത സംഗീതസംവിധായകന്‍ ഉത്തംസിങ്ങാണ് ഈ സിനിമയിലെ ഗാനങ്ങള്‍ചിട്ടപ്പെടുത്തിയത്. ഒ.എന്‍.വി.കുറുപ്പാണ് ഗാനരചന.

ഗാനങ്ങള്‍-

1-ആയിരം വര്‍ണമായ്-യേശുദാസ്, ചിത്ര.
2-ദേവരാഗമേ-ജയചന്ദ്രന്‍, ചിത്ര.
3-കാതില്‍വെള്ളിച്ചിറ്റ്-യേശുദാസ്, ചിത്ര,
4-മാന്തളിരിന്‍ പട്ടുടുത്ത-യേശുദാസ്.
5-മാന്തളിരിന്‍ പട്ടുടുത്ത-യിത്ര.
6-മതിമൗനം വീണേ-ചിത്ര.
7-പനിനീരുപെയ്യും നിലാവില്‍-യേശുദാസ്.

രഘുനാഥ് സേത്ത്-

1988 ഫിബ്രവരി 5 ന് റിലീസ് ചെയ്ത ആരണ്യകം ഹരിഹരനാണ് സംവിധാനം ചെയ്തത്. എം.ടി.വാസുദേവന്‍നായര്‍കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ആരണ്യകം മുദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചത് ബി.ശശികുമാര്‍. നാല് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. രചന-ഒ.എന്‍.വി.

ഗാനങ്ങള്‍-

1-ആത്മാവില്‍ മുട്ടിവിളിച്ചത്‌പോലെ-യേശുദാസ്.
2-ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി-ചിത്ര.
3-താരകളേ-ചിത്ര.
4-തനിച്ചിരിക്കാന്‍ ഇവിടെയനിക്കൊരു-ചിത്ര.